ലഖ്നോ: ഭാര്യയുടെ മനോരോഗം ഭേദമാക്കാന്‍ നാല് പെണ്‍കുട്ടികളെ യുവാവ് ബലി നല്‍കി. മന്ത്രവാദിയുടെ ഉപദേശപ്രകാരമായിരുന്നു ബലി. ആഗ്രയിലാണ് സംഭവം. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലി നല്‍കുന്നതിനുമുമ്പ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. യുവാവിന്‍െറ സുഹൃത്തിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. സോണു എന്നയാളാണ് പിടിയിലായത്. മൂന്ന് പെണ്‍കുട്ടികളെ കൂടി ബലിയര്‍പ്പിക്കാനായി തിരയുകയായിരുന്നു ഇയാള്‍. ഏഴ് കുട്ടികളെ ബലിയര്‍പ്പിക്കണമെന്നായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം. മഥുര പൊലീസ് സ്റ്റേഷനില്‍ നിന്ന് സോണുവിനെയും സുഹൃത്ത് ലൗല ബാല്‍മീകിയെയും നാട്ടുകാര്‍ വലിച്ചിഴച്ച് മര്‍ദിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 12കാരിയെ ബലാത്സംഗം ചെയ്തു കൊന്നു എന്ന കുറ്റത്തിനായിരുന്നു മര്‍ദനം. ലൗല ബാല്‍മീകി മര്‍ദനത്തില്‍ മരിച്ചു. സോണുവിന് ഗുരുതര പരിക്കേറ്റു. പര്‍ഖാം ഗ്രാമത്തില്‍ സോണു പീഡിപ്പിച്ചുകൊന്ന പെണ്‍കുട്ടിയുടെ മൃതദേഹത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. 2010 നവംബറിലാണ് പെണ്‍കുട്ടിയെ ഇയാള്‍ കൊന്നത്. അടുത്തത് നാല് വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു. 2012 ലായിരുന്നു ഈ ബലി. മൂന്നാമത്തെ പെണ്‍കുട്ടിക്ക് ഒമ്പതു വയസ്സായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.