ചെന്നൈ: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ മരണത്തില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ യുവാവ് ജീവനൊടുക്കി. ചെന്നൈയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ തിരുപൊരൂറിന് സമീപം ഇള്ളരൂര്‍ ഗ്രാമത്തിലെ സുബ്രമണി (27) ആണ് മരിച്ചത്.
മുന്‍ രാഷ്ട്രപതിയുടെ മരണവിവരം അറിഞ്ഞതുമുതല്‍ യുവാവ് ദു$ഖിതനായി കാണപ്പെട്ടെന്ന് നാട്ടുകാര്‍ പൊലീസില്‍ മൊഴി നല്‍കി. സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും സംസാരിച്ചില്ല. കലാമിന്‍െറ ഖബറടക്ക ചടങ്ങിന്‍െറ തത്സമയ സംപ്രേഷണം കണ്ടിരുന്നു. രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തിലെ സഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടത്തെിയത്. മാതാപിതാക്കള്‍ക്ക് എഴുതിയ ആത്മഹത്യക്കുറിപ്പ് മുറിയില്‍നിന്ന് കണ്ടത്തെി. താന്‍ അബ്ദുല്‍ കലാമിനായി ജീവത്യാഗം ചെയ്യുന്നെന്ന് ഇതില്‍ കുറിച്ചിട്ടുണ്ട്. ‘ കലാമിനോടുള്ള ആദരസൂചകമായി ജനം കടകള്‍ അടച്ചിട്ടു, സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തി, ഈ സാഹചര്യത്തില്‍ എന്‍െറ ജീവനും കലാമിനായി സമര്‍പ്പിക്കുന്നു’ എന്നാണ് കുറിപ്പിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.