മംഗളൂരു: നന്ദികൂർ-മൂഡരങ്ങാടി ജങ്ഷനിൽ ബുധനാഴ്ച സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. യൂട്യൂബ് വ്ലോഗറും കാർക്കള അജേക്കർ സ്വദേശിയുമായ അശ്വിത് ഷെട്ടി അജേക്കർ (34) ആണ് കൊല്ലപ്പെട്ടത്.
മംഗളൂരുവിലേക്ക് വരുകയായിരുന്ന അശ്വിത് സഞ്ചരിച്ച ബൈക്കിൽ കാർക്കളയിലേക്കു പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പടുബിദ്രി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
മംഗളൂരു: ചിക്കമഗളൂരു സഖരയപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ മോട്ടോർ സൈക്കിളിൽ കാറും ടിപ്പർ ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടു. ശിവമൊഗ്ഗ സ്വദേശികളായ കെ.എ. സെയ്ദ് ആസിഫ് (38), ഭാര്യ മജീന (33) എന്നിവരാണ് മരിച്ചത്. ഇവരുടെ 14 മാസം പ്രായമുള്ള കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ശിവമൊഗ്ഗയിൽ നിന്ന് ചിക്കമഗളൂരുവിലേക്ക് വരുകയായിരുന്നു ദമ്പതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.