എച്ച്.എസ്. മഞ്ജുനാഥ്
ബംഗളൂരു: കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എച്ച്.എസ്. മഞ്ജുനാഥ് തിങ്കളാഴ്ച പാലസ് ഗ്രൗണ്ടിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ ചുമതലയേൽക്കും.
കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐയുടെ കർണാടക പ്രസിഡന്റായി രണ്ടുതവണ ചുമതല വഹിച്ച മഞ്ജുനാഥ്, പദവിയൊഴിയുന്ന മുഹമ്മദ് ഹാരിസ് നാലപ്പാടിന് പകരക്കാരനായാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്കെത്തുന്നത്.
മാണ്ഡ്യ നാഗമംഗല ഹിന്ദസനഹള്ളി സ്വദേശിയാണ് 33 കാരനായ മഞ്ജുനാഥ്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ, അഖിലേന്ത്യ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.