പ്രതീകാത്മക ചിത്രം
ബംഗളൂരു: കലബുറഗി ജില്ലയിൽ മക്കയിലെ വിശുദ്ധ കഅ്ബയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ജെവാർഗി പൊലീസ് സ്റ്റേഷൻ പരിധിയിൽ യാദ്രാമി താലൂക്കിലെ ഇജേരി ഗ്രാമത്തിൽ താമസിക്കുന്ന ആനന്ദ് ഗുട്ടേദാറാണ് (22) അറസ്റ്റിലായത്.
സംഭവത്തിൽ കലബുറഗി ജില്ലയിലെ പ്രാദേശിക സംഘടനകൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലിട്ടതു കണ്ട് പ്രാദേശിക സമുദായനേതാക്കളാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.