ബംഗളൂരു: ബെളഗാവി ജില്ലയിൽ മുദലഗി താലൂക്കിലെ കമലാദിനി ഗ്രാമത്തിൽ യുവതിയുടെ അഴുകിയ മൃതദേഹം വീട്ടിലെ കിടക്കയുടെ അടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മഡ്ഡി പ്ലോട്ടിൽ താമസിക്കുന്ന ആകാശ് സദാശിവ് കമ്പാറിന്റെ ഭാര്യ സാക്ഷിയാണ് (24) കൊല്ലപ്പെട്ടത്.
ആകാശ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ആകാശിന്റെ മാതാവ് വീട്ടിലെത്തിയപ്പോൾ ദുർഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
2025 മേയ് 24നാണ് ആകാശും സാക്ഷിയും വിവാഹിതരായത്. ആകാശിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവസമയത്ത് ആകാശിന്റെ മാതാവ് ശോഭ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. ആകാശ്, മാതാവ് ശോഭ, പിതാവ് സദാശിവ്, ബന്ധുക്കളായ നാദിനി, ഭർത്താവ് ആനന്ദ്, പ്രദേശവാസിയായ കാദേശ് നവി എന്നിവർ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സാക്ഷിയുടെ കുടുംബാംഗങ്ങൾ മുദലഗി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.