ബംഗളൂരു: നഗരപ്രാന്തത്തിൽ 25 വയസ്സുകാരിയെ മദ്യപിച്ച നാല് പേരടങ്ങുന്ന സംഘം പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ അനേക്കൽ മൈലസാന്ദ്ര റോഡിനടുത്തുള്ള യെല്ലമ്മ ലേഔട്ടിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് പൊലീസ് നടപടി.
അവശ്യസാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോവുകയായിരുന്നു യുവതി. ആ സമയം ഒരു കൂട്ടം പുരുഷന്മാർ തമ്മിൽ വഴക്കിടുന്നത് കണ്ടതായി യുവതി പരാതിയിൽ പറഞ്ഞു. പെട്ടെന്ന് അവർ തന്നെ സ്പർശിക്കാനും അധിക്ഷേപിക്കാനും തുടങ്ങി. എതിർത്തിട്ടും തുടരുകയും അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. സ്വയം പ്രതിരോധത്തിനായി, അവരിൽ ഒരാളെ യുവതി അടിക്കുകയും തന്റെ ജിം പരിശീലകനെ അറിയിക്കുകയും ചെയ്തു.
അയാൾ സ്ഥലത്തെത്തിയാണ് രക്ഷിച്ചത്. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അയാളുടെ എതിർ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കും ജിം പരിശീലകനുമെതിരെ മറ്റൊരു ആക്രമണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബന്നാർഘട്ട പൊലീസ് കേസ് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.