രഞ്ജിത്ത് 

ബൈക്ക് യാത്രക്കിടെ വൈദ്യുതി ലൈൻ പൊട്ടിവീണു; യക്ഷഗാന കലാകാരനായ യുവാവിന് ദാരുണാന്ത്യം, സഹയാത്രികൻ രക്ഷപ്പെട്ടു

മംഗളൂരു: ബൈക്ക് യാത്രക്കിടെ വൈദ്യുതി ലൈൻ പൊട്ടിവീണ് യുവാവ് മരിച്ചു. യക്ഷഗാന കലാകാരൻ കെ.ലഞ്ജിത്ത് (34) ആണ് ഷോക്കേറ്റ് മരിച്ചത്. ബൈക്കിന്റെ പിൻസീറ്റിലിരുന്ന മറ്റൊരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. പരിക്കേറ്റ രഞ്ജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊപ്പക്ക് സമീപം നടക്കാനിരുന്ന സൂരളുമേളയുടെ യക്ഷഗാന പരിപാടി മഴ കാരണം റദ്ദാക്കിയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് അപകടം.

Tags:    
News Summary - Young man dies after power line falls on him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.