കേരള സമാജം ദൂരവാണിനഗർ സമാജം വനിതവിഭാഗം സംഘടിപ്പിച്ച വനിതദിനാഘോഷത്തിൽനിന്ന്
ബംഗളൂരു: കേരള സമാജം ദൂരവാണിനഗർ സമാജം വനിതവിഭാഗം അന്താരാഷ്ട്ര വനിതദിനാഘോഷം സംഘടിപ്പിച്ചു. ക്രിസ്തു ജയന്തി കോളജിലെ പ്രഫ. ഡോ. മേരി ജേക്കബ് മുഖ്യാതിഥിയായി. ജൂബിലി സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ രേഖ കുറുപ്പ്, വിജിനപുര ജൂബിലി സ്കൂൾ പ്രിൻസിപ്പൽ കല എ. എന്നിവർ വിശിഷ്ടാതിഥികളായി.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നീസ് പോൾ, മുൻ പ്രസിഡന്റ് പീറ്റർ ജോർജ്, ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, ഗീത നാരായണൻ, വനിതവിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ, ജനറൽ കൺവീനർ സരസമ്മ സദാനന്ദൻ, രമ്യ ജഗദീഷ്, ഉമ രാജേശ്വരി, സരസ്വതി രവീന്ദ്രൻ, സൗദ അബ്ദുർറഹ്മാൻ, പ്രമീള പുഷ്പരാജൻ, സന്ധ്യ രമേശ്, വിദ്യ മുരളീധരൻ, ദോഷി മുത്തു തുടങ്ങിയവർ പങ്കെടുത്തു. തൃശൂരിൽ നടന്ന ഓൾ കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ ജൂബിലി -സി.ബി.എസ്.ഇ ഒന്നാം ക്ലാസ് വിദ്യാർഥിനി ദക്ഷിണ സജിത്തിനെ ചടങ്ങിൽ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.