മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി; വനിതാ ടെക്കി പുതുച്ചേരിയിൽ അറസ്റ്റിൽ, പ​ങ്കാ​ളി ഒ​ളി​വി​ൽ

ബം​ഗ​ളൂ​രു: മാ​താ​പി​താ​ക്ക​ളെ​യും അ​നു​ജ​ത്തി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും ടെ​ക്കി​യു​മാ​യ ശ്വേ​ത​യെ (24) പു​തു​ച്ചേ​രി​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന കൂ​ട്ടു​പ്ര​തി കെ​ന്ന​ത്ത് ഒ​ളി​വി​ലാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ശ്വേ​ത​യു​ടെ മാ​താ​വ് മു​ത്തു​ല​ക്ഷ്മി, പി​താ​വ് സോ​മ​സു​ന്ദ​ർ, സ​ഹോ​ദ​രി സു​പ്രി​യ എ​ന്നി​വ​രെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ശ്വേ​ത താ​മ​സി​ച്ചി​രു​ന്ന കെ.​ആ​ർ. പു​ര​യി​ലെ സീ​ഗെ​ഹ​ള്ളി​യി​ലെ ഡൊ​മി​നി​ക് ലേ​ഔ​ട്ടി​ലു​ള്ള സാ​യ് ഗ്രീ​ൻ ഹോം​സ് അ​പ്പാ​ർ​ട്മെ​ന്‍റി​ലാ​ണ് കൂ​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

ത​ന്നെ അ​മി​ത​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ വൈ​രാ​ഗ്യം തോ​ന്നി​യ ശ്വേ​ത അ​മ്മ​യെ വ​ക​വ​രു​ത്താ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ ശ്വേ​ത ഇ​വി​ടേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു​പേ​രും ഞാ​യ​റാ​ഴ്ച ഇ​വി​ടെ​യെ​ത്തി​യെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ അ​ച്ഛ​നോ​ടും സ​ഹോ​ദ​രി​യോ​ടും വ​ർ​ത്തൂ​രി​ലെ ന​ല്ലൂ​ര​ഹ​ള്ളി​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ശ്വേ​ത ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ മ​ട​ങ്ങി​യ ശേ​ഷം ശ്വേ​ത മു​ത്തു​ല​ക്ഷ്മി​യെ കൊ​ല​പ്പെ​ടു​ത്തി. കെ​ന്ന​ത്തും ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും മൃ​ത​ദേ​ഹം ശു​ചി​മു​റി​യി​ൽ ഒ​ളി​പ്പി​ച്ച ശേ​ഷം വീ​ട് വൃ​ത്തി​യാ​ക്കി. അ​ടു​ത്ത ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് നി​ര​ന്ത​രം ഫോ​ണ്‍ വി​ളി​ച്ചി​ട്ടും മു​ത്തു​ല​ക്ഷ്മി​യെ കി​ട്ടാ​താ​യ​തോ​ടെ സു​പ്രി​യ​യും സോ​മ​സു​ന്ദ​റും ഇ​വി​ടെ​യെ​ത്തി ശ്വേ​ത​യെ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് ​െക​ന്ന​ത്തു​മാ​യി ചേ​ർ​ന്ന് ഇ​രു​വ​രെ​യും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മൂ​ന്നു​പേ​രെ​യും കൊ​ന്ന​ത് താ​നാ​ണെ​ന്ന് ശ്വേ​ത അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും കെ​ന്ന​ത്ത് ആ​ണ് കൊ​ല​പാ​ത​കി​യെ​ന്ന് സോ​മ​സു​ന്ദ​ർ മ​ര​ണ​മൊ​ഴി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. പു​തു​ച്ചേ​രി​യി​ലെ​ത്തി​യ കെ.​ആ​ർ.​പു​രം പൊ​ലീ​സ് സം​ഘം പ്ര​തി​യാ​യ ശ്വേ​ത​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കെ​ന്ന​ത്ത് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു.

ന്യൂ ​ഹൊ​റൈ​സ​ൺ കോ​ള​ജി​ൽ ബി.​ടെ​ക് പ​ഠി​ക്കു​മ്പോ​ഴാ​ണ് പ്ര​തി​ക​ൾ പ​രി​ച​യ​പ്പെ​ട്ട​തും പ്ര​ണ​യ​ത്തി​ലാ​യ​തും. ബി.​ടെ​ക് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​രു​വ​ർ​ക്കും ജോ​ലി ല​ഭി​ച്ചെ​ങ്കി​ലും ബി​സി​ന​സ് ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട ശ്വേ​ത മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ൽ എ​ച്ച്.​ഡി.​എ​ഫ്‌.​സി ബാ​ങ്കി​ൽ നി​ന്ന് 30 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. വാ​യ്പ​ക്ക് പ​ലി​ശ​യോ ഇ.​എം.​ഐ​യോ അ​ട​ക്കാ​ത്ത​തി​നാ​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് ബാ​ങ്ക് നോ​ട്ടീ​സ് അ​യ​ച്ചു. നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന​തു​വ​രെ വാ​യ്പ എ​ടു​ത്ത വി​വ​രം മാ​താ​പി​താ​ക്ക​ൾ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് മാ​താ​പി​താ​ക്ക​ൾ ഇ​വ​രെ ചോ​ദ്യം ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യാ​ണ് കു​റ്റ​കൃ​ത്യ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 70 ല​ധി​കം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ള്‍പ്പെ​ട്ട സം​ഘം കെ​ന്ന ത്തി​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Woman Techie Arrested in Puducherry for Allegedly Killing Parents and Sister; Partner Absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.