ത്വാ​ഖ അ​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ അ​സ്ഹ​രി​യു​ടെ മ​യ്യി​ത്ത് ദാ​റു​ന്നൂ​ർ എ​ജു​ക്കേ​ഷ​ൻ സെ​ന്റ​റി​ൽ എ​ത്തി​ച്ച​പ്പോ​ൾ

ത്വാഖ അഹമ്മദ് മുസ്‌ലിയാരുടെ മയ്യിത്ത് ഖബറടക്കി

മം​ഗ​ളൂ​രു: ചൊ​വ്വാ​ഴ്ച അ​ന്ത​രി​ച്ച കാ​സ​ർ​കോ​ട് ത​ള​ങ്ക​ര സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ഖാ​ദി​യു​മാ​യി​രു​ന്ന ത്വാ​ഖ അ​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ അ​സ്ഹ​രി​യു​ടെ മ​യ്യി​ത്ത് ബു​ധ​നാ​ഴ്ച മൂ​ഡ്ബി​ദ്രി​ക്ക​ടു​ത്ത് കാ​ശി​പ​ട്ട​ണ​യി​ലെ ദാ​രു​ന്നൂ​ർ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്റ​ർ പ​രി​സ​ര​ത്ത് ഖ​ബ​റ​ട​ക്കി. ക​ർ​ണാ​ട​ക ആ​രോ​ഗ്യ മ​ന്ത്രി യു.​ടി. ഖാ​ദ​ർ, നേ​താ​ക്ക​ൾ, പ​ണ്ഡി​ത​ന്മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ങ്ങി​യ വ​ൻ​ജ​നാ​വ​ലി പ​ങ്കെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് കാ​സ​ർ​കോ​ട് ത​ള​ങ്ക​ര മാ​ലി​ക് ദീ​നാ​ർ ഇ​സ്‌​ലാ​മി​ക് അ​ക്കാ​ദ​മി​യി​ലും കാ​സ​ർ​കോ​ട് ത​ള​ങ്ക​ര ഖാ​സി ലൈ​നി​ലെ ഖാ​സി​യാ​ര​കം വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. മ​യ്യി​ത്ത് ദ​ർ​ശി​ക്കാ​നും മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​നും മു​സ്‌​ലിം ലീ​ഗ് കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നു​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച കാ​സ​ർ​കോ​ട് നി​ന്നാ​ണ് മ​യ്യി​ത്ത് മൂ​ഡ്ബി​ദ്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

Tags:    
News Summary - Thwaha Ahmed Musliyar was laid to rest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.