ഓം​ലെ​റ്റി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി

ബം​ഗ​ളൂ​രു: ഓം​ലെ​റ്റി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​തു​ട​ര്‍ന്ന് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി. ക​ല​ബു​റ​ഗി​യി​ലെ നെ​ഹ്‌​റു ഗ​ഞ്ച് പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ലി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. നൂ​ർ​ബാ​ഗ് ലേ​ഔ​ട്ടി​ലെ താ​മ​സ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് റ​യീ​സ് (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ ബാ​റി​ന് സ​മീ​പ​മു​ള്ള ഓം​ലെ​റ്റ് സ്റ്റാ​ളി​ലേ​ക്ക് റ​യീ​സ് എ​ത്തി​യ​ത്.

അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു കൂ​ട്ടം യു​വാ​ക്ക​ളും റ​യീ​സും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. യു​വാ​ക്ക​ൾ റ​യീ​സി​നെ മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കു​ത്തി പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ വ​ഴി​യാ​ത്ര​ക്കാ​ർ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്തം വാ​ർ​ന്ന് മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

ചൗ​ക്ക് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശു​പ​ത്രി​യും കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​വും സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നും അ​റ​സ്റ്റ് ചെ​യ്യാ​നും പൊ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Dispute Over Omelette Leads to Murder of Auto Driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.