ബംഗളൂരു: സംസ്ഥാനത്തെ ടൂറിസം മേഖല വികസിപ്പിക്കുന്നതിനും വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ നൽകുന്നതിനുമായി ‘നമ്മ ഗൈഡ്’ എന്ന പേരിൽ പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം നിര്‍മ്മിക്കാന്‍ കർണാടക ടൂറിസം വകുപ്പ് പദ്ധതിയിടുന്നതായി അധികൃതർ അറിയിച്ചു. ആപ്പിലൂടെ വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് പ്രദേശങ്ങളുടെ ചരിത്രം, സംസ്കാരം, പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കും.
വിദേശ രാജ്യങ്ങളിൽ വിനോദസഞ്ചാരികൾക്ക് ഇഷ്ടമുള്ള ഗൈഡുകളെ ഓൺലൈനായി എളുപ്പത്തിൽ ബുക്ക് ചെയ്യാൻ കഴിയുന്ന സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ശുചിത്വവും നടത്തിപ്പും ശരിയായ രീതിയില്‍ നിലനിർത്താനും ഇതുമൂലം സാധിക്കും. ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗൈഡുകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സംരംഭം സഹായകരമാകും.
ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ദ്ധ സ്ഥാപനങ്ങളെ വികസനത്തിൽ പങ്കാളികളാക്കാൻ ക്ഷണിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.