ഭീകര സംഘടനയുമായി ബന്ധമെന്ന് സംശയം; യു.പി സ്വദേശി അറസ്റ്റിൽ

ബം​ഗ​ളൂ​രു: പാ​കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഭീ​ക​ര സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ സു​ഹൈ​ലാ​ണ് (20) അ​റ​സ്റ്റി​ലാ​യ​ത്. ദാ​വ​ന്‍ഗ​രെ​യി​ല്‍ നി​ന്ന് ബു​ധ​നാ​ഴ്ച​യാ​ണ് പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഹ​രി​ഹ​ർ താ​ലൂ​ക്കി​ൽ പെ​യി​ന്‍റ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. 15 ദി​വ​സം മു​മ്പാ​ണ് സു​ഹൈ​ൽ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്നാ​ണ് പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വാ​ട്ട്‌​സാ​പ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ നി​ന്നും തീ​വ്ര​വാ​ദ ബ​ന്ധ​ത്തി​ന്റെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും പാ​കി​സ്ഥാ​നി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​രു​മാ​യി ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ട​ത് ക​ണ്ടെ​ത്തി​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദാ​വ​ൻ​ഗ​രെ പൊ​ലീ​സ് സൂ​പ്ര​ണ്ട് ശേ​ഖ​ർ എ​ച്ച്. ടെ​ക്ക​ണ്ണ​വ​ർ പ​റ​ഞ്ഞു.

തു​മ​കു​രു ജി​ല്ല​യി​ൽ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു കേ​സു​മാ​യി ഇ​തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് സൂ​ച​ന​ക​ളു​ണ്ട്. പാ​കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള വ്യ​ക്തി​യു​മാ​യി സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി ബ​ന്ധം പു​ല​ർ​ത്തു​ക​യും ഇ​ന്ത്യ​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​ക്ക് വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യും ചെ​യ്ത​തി​ന് ജൂ​ൺ നാ​ലി​ന് തു​മ​കു​രു, ദാ​വ​ൻ​ഗ​രെ ജി​ല്ല​ക​ളി​ൽ നി​ന്ന് അ​ല്ലാ​ഭ​കാ​ഷ്, ദാ​വ​ണ​ഗ​രെ ന​ഗ​ര​ത്തി​ലെ സ​മീ​ർ ഖാ​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ഭീ​ക​ര സം​ഘ​ട​ന​ക​ളി​ലെ വ്യ​ക്തി​ക​ളു​മാ​യി സു​ഹൈ​ല്‍ പ​രി​ച​യ​പ്പെ​ട്ട​ത്. 10 ഓ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് പ്ര​തി ഇ​വി​ടെ വ​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ കേ​സു​ക​ളി​ലെ മ​റ്റ് പ്ര​തി​ക​ളു​മാ​യി അ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. സു​ഹൈ​ലി​ന് ചി​ല പാ​കി​സ്ഥാ​ൻ​കാ​രു​മാ​യു​ള്ള ബ​ന്ധം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രി​ക​യു​ള്ളൂ​വെ​ന്നും ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ പ​റ​ഞ്ഞു.

Tags:    
News Summary - UP Native Arrested on Suspicion of Links with Terrorist Organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.