Posted On
date_range Updated On
date_range നമ്മ മെട്രോ ബ്ലൂ ലൈന്‍; ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിൽ തുറക്കും
ബംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) സിൽക്ക് ബോർഡ് മുതൽ കെ.ആർ.പുരം വരെയുള്ള 19 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈൻ പാത തുറക്കുന്നതിന് ഒരുക്കങ്ങൾ തുടങ്ങി. പരീക്ഷണ ഓട്ടം ഒക്ടോബറിൽ ആരംഭിക്കാൻ സാധ്യതയുണ്ട്. സെൻട്രൽ സിൽക്ക് ബോർഡ്, എച്ച്.എസ്.ആർ ലേഔട്ട്, അഗസര ഹള്ളി, ബെല്ലന്തൂർ, ഇബ്ബലൂർ, കാടുബീസനഹള്ളി, മാര്‍ത്തഹള്ളി, ഐ.എസ്.ആർ.ഒ, ദൊഡ്ഡനെക്കുണ്ടി, കെ.ആർ. പുരം എന്നിങ്ങനെ 13 സ്റ്റേഷനുകൾ റൂട്ടിലുണ്ട്. ഡിസംബർ അവസാനം പാത മെട്രോ ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.