മൈസൂരുവിൽ കോവിഡ് ബാധിച്ച യുവതി മരിച്ചു

ബംഗളൂരു: കോവിഡ് ബാധിച്ച് മൈസൂരു കെ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 29കാരി മരിച്ചു.ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന യുവതി ദീർഘകാലമായി മരുന്ന് മുടക്കിയിരുന്നെന്ന് ആശുപത്രി ഡയറക്ടർ കെ.ആർ. ദാക്ഷായണി പറഞ്ഞു.

യുവതിയുടെ മറ്റു ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിന് പ്രധാന കാരണമായതെന്നും കോവിഡ് മാത്രമല്ലെന്നും ഡയറക്ടർ വ്യക്തമാക്കി.നീണ്ട ഇടവേളക്കുശേഷം മൈസൂരുവിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കോവിഡ് മരണമാണിത്.

2022 ഡിസംബർ 30 വരെ 2,572 പേരാണ് മൈസൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,33,981 പേർക്ക് കോവിഡ് ബാധിച്ചു. നിലവിൽ, ആറ് രോഗികളാണുള്ളത്.

Tags:    
News Summary - Woman infected with covid dies in Mysore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.