മംഗളൂരു: ചർമാദി ചുരം പാതയിൽ രണ്ടാമത്തെയും മൂന്നാമത്തെയും ഹെയർപിൻ വളവുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രി കാട്ടാന ഇറങ്ങിയതിനെത്തുടർന്ന് ഏറെനേരം ഗതാഗതം സ്തംഭിച്ചു. രാത്രി 9.45 ഓടെ പാതയുടെ നടുവിൽ നിലയുറപ്പിച്ച ആന സമീപത്തുനിന്നും മരം ഒടിച്ചെടുത്ത് തിന്നു. ഇരുദിശകളിൽ നിന്നും വന്ന വാഹനയാത്രികർ അകലെ നിന്ന് ആനയെ കാട്ടിലേക്ക് തിരികെ ഓടിക്കാൻ ശ്രമിച്ചു.
എന്നാൽ, തിന്നുതീരുംവരെ ആന സ്ഥലത്തുനിന്ന് നീങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. സ്ഥലത്ത് മൊബൈൽ ഫോൺ നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്തതിനാൽ സ്ഥിതി കൂടുതൽ സങ്കീർണമായിരുന്നുവെന്നും ഇത് ആനയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത് ബുദ്ധിമുട്ടാക്കിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.