സ്റ്റുഡന്റ്സ് ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന യൂത്ത് മീറ്റ് പ്രഖ്യാപന ചടങ്ങില്‍ നിന്ന്
ബംഗളൂരു: മലയാളി യുവാക്കൾക്കായി സ്റ്റുഡന്റ്സ് ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന യൂത്ത് മീറ്റ്’ 26 ശനിയാഴ്ച കോൾസ് പാർക്കിലെ അൽ അസീസ് ബാങ്ക്വെറ്റ് ഹാളില്‍ വൈകീട്ട് അഞ്ചു മണിമുതൽ ആരംഭിക്കും.
പോസ്, റിഫ്ലക്ട്, റീകണക്ട് എന്നതാണ് ഈ വർഷത്തെ പ്രമേയം. ഈ മാസം 21ന് പാലസ് ഗ്രൗണ്ടിൽ നടന്ന ജമാഅത്തെ ഇസ് ലാമി സംഘടിപ്പിച്ച റമദാൻ സംഗമത്തിൽ വെച്ചാണ് യൂത്ത് മീറ്റിന്റെ പ്രഖ്യാപനം നടന്നത്. ജമാഅത്തെ ഇസ് ലാമി ഹിന്ദ് അഖിലേന്ത്യ ശൂറാ അംഗം ഡോ. മുഹമ്മദ് താഹാ മതീൻ, സ്റ്റുഡന്റ്സ് ഇസ് ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന സെക്രട്ടറി ഷഫാഖ് കക്കോടി, ജമാഅത്തെ ഇസ് ലാമി ഹിന്ദ് കേരള ബാംഗ്ലൂർ സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ്, സ്റ്റുഡന്റ്സ് ഇസ്ലാമി ഓർഗനൈസേഷൻ കേരള ബാംഗ്ലൂർ സിറ്റി പ്രസിഡന്റ് എ.എം. ഫഹദ്, സെക്രട്ടറി അജ്വദ് ജിനാൻ, യൂത്ത് മീറ്റ്' 26 കൺവീനർ ബാസിത്ത് അൻവർ എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.