ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന റമദാൻ കിറ്റ് വിതരണം
ബംഗളൂരു: മെജസ്റ്റിക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ റമദാൻ കിറ്റ് 2026ന്റെ ഒന്നാംഘട്ടം വിതരണം പൂർത്തിയായി. സിറ്റി സെന്റര്‍ മസ്ജിദിൽ നടന്ന ചടങ്ങിൽ ദയ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കോൾസ് പാർക്ക് മസ്ജിദ് ഖത്തീബ് ഖാലിദ് മുഖ്യപ്രഭാഷണം നടത്തി.
ഭാഗ്സവാർ ഖത്തീബ് മൗലാന ഇസ്മായിൽ റഷാദി, സിറ്റി മസ്ജിദ് ഖത്തീബ് അമീനുള്ള കാസിമി, ദയ സെക്രട്ടറി സാജിദ് ബഷീർ, വൈസ് പ്രസിഡന്റുമാരായ അബ്ദുറഹ്മാൻകുട്ടി, അബ്ദുല്ല ടൈക്കൂൺ, ട്രഷറർ അബ്ദുൽ സത്താർ, ഫൈസൽ റോയൽ, ഇഖ്വാൻ, വെൽഫെയർ ട്രസ്റ്റ് അംഗം ഷമീൽ തുടങ്ങിയവർ പങ്കെടുത്തു. ദയ റമദാൻ കിറ്റ് 2026 ന്റെ ആദ്യഘട്ടത്തില്‍ മെജസ്റ്റിക്, ഒകളിപുറം, രാമചന്ദ്രപുരം, ശേഷദിരിപുറം മൈസൂർ റോഡ് എന്നിവ കൂടാതെ രാമനഗര ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള അറുനൂറോളം കിറ്റുകൾ പ്രതിനിധികൾ ഏറ്റുവാങ്ങി. അടുത്ത ഘട്ടത്തിൽ ആന്ധ്ര പ്രദേശിലെ ഹിന്ദുപുരിൽ 600 വീടുകളിലേക്ക് കിറ്റുകള്‍ നൽകുമെന്ന് സംഘാടകർ അറിയിച്ചു. കെ.വി. ഫൈസൽ സ്വാഗതവും അബ്ദുല്ല ഇൻഫിനിറ്റിയും നന്ദിയും രേഖപ്പെടുത്തി. ട്രസ്റ്റീ അംഗങ്ങളായ അബ്ദുല്ല ബാബു, സുബൈർ, കരീം, ജാഫർ, ലത്തീഫ്, ഷകീൽ, ഇസ്മായിൽ, നവീo,മുർഷിദ്, ഇസ്ഹാഖ്, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.