എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൻ.​ഡി.​എ​യു​മാ​യി സ​ഖ്യം ഉ​ണ്ടാ​കും -ദേ​വ​ഗൗ​ഡ

ബം​ഗ​ളൂ​രു: വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ, താ​ലൂ​ക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൻ.​ഡി.​എ​യു​മാ​യി സ​ഖ്യ​ത്തി​ന് ത​യ്യാ​റാ​ണെ​ന്ന് ജെ.​ഡി.​എ​സ് മേ​ധാ​വി​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ സൂ​ചി​പ്പി​ച്ചു.

ജെ.​ഡി.​എ​സ് ഒ​രു പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യാ​ണ്. ബി.​ജെ.​പി ഒ​രു ദേ​ശീ​യ പാ​ർ​ട്ടി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് സ​ഖ്യം സം​ബ​ന്ധി​ച്ച് ബി.​ജെ.​പി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നെ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് വി​ഷ​യം കൂ​ടി​യാ​ലോ​ചി​ച്ച് ച​ർ​ച്ച ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച ജെ.​പി ഭ​വ​നി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ടും​ബ​ത്തി​ന് പു​റ​ത്തു​ള്ള​വ​ര്‍ക്ക് ജെ.​ഡി.​എ​സ്. സ്ഥാ​ന​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ഓ​മ​ശ​ക്തി​യു​ടെ കാ​ര്യ​ത്തി​ല്‍ താ​ന്‍ പി​റ​കി​ല​ല്ലെ​ന്നും കൃ​ത്യ സ​മ​യ​ത്ത് എ​ല്ലാ​ത്തി​നും മ​റു​പ​ടി ന​ല്‍കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 27ന് ​വി​ജ​യ​പു​ര​യി​ൽ ന​ട​ക്കു​ന്ന ജെ.​ഡി.​എ​സ് ക​ൺ​വെ​ൻ​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണം ല​ഭി​ച്ച കാ​ര്യം അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - Will form alliance with NDA in local elections - Deve Gowda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.