ഇബ്രാഹിം
മംഗളൂരു: രണ്ട് വർഷത്തോളമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ആക്രമണ കേസ് പ്രതിയെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട് വാൾ സ്വദേശി ഇബ്രാഹിം ബത്തീസാണ് (30) അറസ്റ്റിലായത്. 2019ൽ വിറ്റ്ല പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. പ്രതി വിചാരണ നടപടികൾക്കായി കോടതിയിൽ ഹാജരാകാതിരുന്നതായും വിദേശത്ത് താമസിച്ച് അറസ്റ്റ് ഒഴിവാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മിഡിൽ ഈസ്റ്റ് രാജ്യത്ത് നിന്ന് എത്തിയതിനെക്കുറിച്ച് പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ വിട്ല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ അധികൃതരുടെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാർച്ച് ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.