ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ വയോധികന് 1.77 കോടി നഷ്ടം

മം​ഗ​ളൂ​രു: അ​മേ​രി​ക്ക​ൻ ച​ര​ക്ക് വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ മം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ 74കാ​ര​ന് 1.77 കോ​ടി രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. ഡി​സം​ബ​ർ 24ന് ​വെ​ൻ​ട്രേ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഷോ​യി​ബ് ഗൗ​രി എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ളാ​ണ് ഇ​ര​ക്ക് ഫോ​ൺ കോ​ൾ ചെ​യ്ത് ത​ട്ടി​പ്പി​ന് തു​ട​ക്ക​മി​ട്ട​ത്.

അ​മേ​രി​ക്ക​ൻ ച​ര​ക്ക് വി​പ​ണി​ക​ളി​ലെ നി​ക്ഷേ​പ​ത്തി​ലൂ​ടെ ഉ​യ​ർ​ന്ന വ​രു​മാ​നം ന​ൽ​കാ​മെ​ന്ന് വി​ളി​ച്ച​യാ​ൾ വാ​ഗ്ദാ​നം ചെ​യ്തു. ഇ​ന്ത്യ​ൻ രൂ​പ​യി​ൽ കൈ​മാ​റു​ന്ന ഫ​ണ്ടു​ക​ൾ യു.​എ​സ് ഡോ​ള​റാ​ക്കി മാ​റ്റി ഇ​ര​യു​ടെ പേ​രി​ൽ നി​ക്ഷേ​പി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ക്ക​ത്തി​ൽ, പ​രാ​തി​ക്കാ​ര​ൻ ചെ​റി​യ തു​ക നി​ക്ഷേ​പി​ക്കു​ക​യും ലാ​ഭ​മെ​ന്ന നി​ല​യി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ പ​ണം ല​ഭി​ക്കു​ക​യും ചെ​യ്തു.

ഇ​ത് പ​ദ്ധ​തി​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ വി​ശ്വാ​സം വ​ർ​ധി​ക്കു​ക​യും പി​ന്നീ​ട് വ​ലി​യ തു​ക​ക​ൾ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. ജ​നു​വ​രി അ​ഞ്ചി​നും ഫെ​ബ്രു​വ​രി ര​ണ്ടി​നും ഇ​ട​യി​ൽ ഇ​യാ​ൾ ആ​കെ 1,77,64,668.22 രൂ​പ പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭം നി​ല​ക്കു​ക​യും ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​വാ​തി​രി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ഇ​യാ​ൾ​ക്ക് താ​ൻ വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​ക്കി​യ​ത്. മം​ഗ​ളൂ​രു​വി​ലെ സി.​ഇ.​എ​ൻ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Tags:    
News Summary - Elderly man loses Rs 1.77 crore in online investment scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.