മംഗളൂരു: ലൂർദ് സെൻട്രൽ സ്കൂളിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് പൊലീസ് പരിശോധന നടത്തി. പൊലീസും ബോംബ് നിർവീര്യമാക്കൽ സ്ക്വാഡും ചേർന്ന് സ്ഥലത്ത് സമഗ്രമായ പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാത്രി വൈകി ലഭിച്ച ഇ മെയിലിൽ രാവിലെ ഒമ്പത് മണിക്ക് ബോംബ് പൊട്ടിത്തെറിക്കും എന്നായിരുന്നു മുന്നറിയിപ്പ്. വിവരം ലഭിച്ചയുടനെ കദ്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിനൊപ്പം സ്കൂളിലേക്ക് കുതിച്ചു. കാമ്പസിൽ സമഗ്ര പരിശോധന നടത്തിയതായി പൊലീസ് പറഞ്ഞു. സംശയാസ്പദമായ ഒരു വസ്തുവും പരിശോധിക്കാതെ വിടുന്നില്ലെന്ന് ഉറപ്പാക്കാൻ ഡോഗ് സ്ക്വാഡ് ടീമുകളെയും വിന്യസിച്ചു. ധാർവാഡ് കോടതി സമുച്ചയം, മംഗളൂരു കോടതി എന്നിവയുൾപ്പെടെ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്കും സമാനമായ ഭീഷണി ഇ മെയിലുകൾ അടുത്തിടെ അയച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.