കു​സു​മ സ​ഞ്ജു​വ​നി പ​ദ്ധ​തി എന്ത്

സം​സ്ഥാ​ന​ത്തെ ഹീ​മോ​ഫീ​ലി​യ രോ​ഗി​ക​ൾ​ക്ക് ഹീ​മോ​ഫീ​ലി​യ പ്രോ​ഫി​ലാ​ക്സി​സ് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് കു​സു​മ സ​ഞ്ജീ​വി​നി.

ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും പ​ത്മ​ശ്രീ അ​വാ​ർ​ഡ് ജേ​താ​വാ​യ ഡോ. ​സു​രേ​ഷ് ഹ​ന​ഗ​വാ​ടി​യും ചേ​ര്‍ന്നാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് മു​ഖേ​ന കു​സു​മ സ​ഞ്ജീ​വി​നി പ​ദ്ധ​തി​യി​ലൂ​ടെ അ​ത്യാ​ധു​നി​ക​വും വേ​ദ​നാ​ര​ഹി​ത​വു​മാ​യ രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ സൗ​ജ​ന്യ​മാ​യി ജ​ന​ങ്ങ​ള്‍ക്ക് ന​ൽ​കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ 45 കോ​ടി​രൂ​പ അ​നു​വ​ദി​ച്ചു.

പ്ര​തി​വ​ർ​ഷം ഒ​രു രോ​ഗി​ക്ക് ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം വി​ല​മ​തി​ക്കു​ന്ന ഓ​രോ കു​ത്തി​വെ​പ്പും ഇ​പ്പോ​ൾ സൗ​ജ​ന്യ​മാ​യി ന​ല്‍കും. സു​പ്ര​ധാ​ന രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പാ​യ എ​മി​സി​സു​മാ​ബ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ത​ന്നെ ഈ ​കു​ത്തി​വെ​പ്പ് സൗ​ജ​ന്യ​മാ​യി ന​ല്‍കു​ന്ന ആ​ദ്യ സം​സ്ഥാ​നം ക​ര്‍ണാ​ട​ക​യാ​ണ്. സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,600-ല​ധി​കം ഹീ​മോ​ഫീ​ലി​യ രോ​ഗി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ൽ 200 പേ​ർ​ക്ക് ഇ​തി​ന​കം ത​ന്നെ ട്ര​യ​ൽ ഘ​ട്ട​ത്തി​ൽ ചി​കി​ത്സ ല​ഭി​ച്ചു. ആ​ദ്യ ഘ​ട്ട​ത്തി​നാ​യി 17 കോ​ടി​രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യാ​നു​സ​ര​ണം അ​ധി​ക ഫ​ണ്ട് അ​നു​വ​ദി​ക്കും. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഹീ​മോ​ഫീ​ലി​യ രോ​ഗി​ക​ൾ​ക്ക് ക​ർ​ണാ​ട​ക​യി​ലു​ട​നീ​ളം സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭി​ക്കും.

Tags:    
News Summary - What is the Kusuma Sanjuvani scheme?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.