പുത്തലി പാർക്കിനോട് ചേർന്ന നടപ്പാതയില്‍ മൈസൂരു സിറ്റി കോർപ്പറേഷൻ നിർമിച്ച മാലിന്യ ശേഖരണ ഷെഡ്
ബംഗളൂരു: മൈസൂരു സിറ്റി കോർപ്പറേഷൻ (എം.സി.സി) നടപ്പാത കയ്യേറിയെന്ന് പരാതി. ബന്നി മണ്ഡപിലെ പുത്തലി പാർക്കിനോട് ചേർന്നുള്ള നടപ്പാതയില്‍ ഖര മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഷെഡ് യാത്രികര്‍ക്ക് തടസ്സമായി മാറിയെന്നാണ് പരാതി.
നടപ്പാതയുടെ ഭൂരിഭാഗവും കയ്യേറിയാണ് ഷെഡ് നിർമിച്ചത്. ഇത് മൂലം കാല് നട യാത്രികര്‍ക്ക് ഇതുവഴി നടക്കാന്‍ പ്രയാസം നേരിടുകയും യാത്രികര്‍ പാര്‍ക്കിന്റെ എതിര് വശത്തുകൂടെ നടക്കേണ്ട സ്ഥിതി വിശേഷം വരികയും ചെയ്തു. 17ാം വാർഡിൽ നിന്നുള്ള ഖര മാലിന്യം ശേഖരിക്കുന്നതിനാണ് ഷെഡ് നിർമിച്ചത്. കൂടാതെ പൗരകർമികൾക്ക് വിശ്രമമുറിയും ഇതിൽ ഉൾപ്പെടുന്നു. വിശ്രമമുറിക്ക് മുമ്പിൽ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ മതിയായ സ്ഥലമുണ്ടെങ്കിലും ഷെഡിന് മുമ്പിലൂടെ യാത്രക്കാര്‍ക്ക് നടക്കാന്‍ സാധിക്കില്ല.
നടപ്പാതയില്‍ കാൽനടയാത്രക്കാർക്ക് മതിയായ സ്ഥലം നല്‍കണമെന്നും അതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും താമസക്കാർ അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.