മാ​ധ​വ​മൂ​ർ​ത്തി ആ​ചാ​ര്യ​

മം​ഗ​ളൂ​രു: ഉ​ഡു​പ്പി പു​ത്തൂ​രി​ന് സ​മീ​പം വീ​ൽ​ചെ​യ​റി​ൽ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​നാ​യ വ്യ​വ​സാ​യ സം​രം​ഭ​ക​ൻ മ​രി​ച്ചു. പു​ത്തൂ​ർ സ്വ​ദേ​ശി മാ​ധ​വ​മൂ​ർ​ത്തി ആ​ചാ​ര്യ​യാ​ണ് (61) ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്. പു​ത്തൂ​ർ ഓം​കാ​രേ​ശ്വ​ര ഭ​ജ​ന മ​ന്ദി​ര​ത്തി​ന് സ​മീ​പം ദേ​ശീ​യ പാ​ത​യി​ലാ​ണ് സം​ഭ​വം. ഉ​ഡു​പ്പി​യി​ൽ​നി​ന്ന് സ​ന്തേ​ക​ട്ടെ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ ശ്രീ​ഹ​രി​റാ​വു അ​തേ ദി​ശ​യി​ൽ മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്ന വീ​ൽ​ചെ​യ​റി​ൽ ഇ​ടി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ മാ​ധ​വ​മൂ​ർ​ത്തി​യു​ടെ ത​ല​ക്കും ശ​രീ​ര​ത്തി​ൽ പ​ല​ഭാ​ഗ​ത്തും ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഉ​ഡു​പ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ട്രാ​ഫി​ക് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

18 വ​യ​സ്സു​ള്ള​പ്പോ​ൾ ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ മാ​ധ​വ​മൂ​ർ​ത്തി ആ​ചാ​ര്യ നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വീ​ൽ​ചെ​യ​റി​ൽ സ​ജീ​വ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. ധ​ന​ല​ക്ഷ്മി റൈ​സ് മി​ൽ സ്ഥാ​പി​ച്ച് ജി​ല്ല​യി​ലെ പ്ര​മു​ഖ വാ​ണി​ജ്യ റൈ​സ് മി​ല്ലു​ക​ളി​ൽ ഒ​ന്നാ​യി അ​തി​നെ വ​ള​ർ​ത്തി​യെ​ടു​ത്തു. ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ​വ​രെ പി​ന്തു​ണ​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ്ര​ശ​സ്ത​നാ​യി​രു​ന്നു.

Tags:    
News Summary - Wheelchair rider dies after being hit by bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.