മാ​ണ്ഡ്യ ജി​ല്ല​യി​ലെ മ​ദ്ദൂ​രി​ൽ ആ​രം​ഭി​ച്ച ത​ല​ശ്ശേ​രി റ​സ്റ്റ​ാറ​ന്‍റി​ന്‍റെ പു​തി​യ ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം മ​ദ്ദൂ​ർ എം.​എ​ൽ.​എ

കെ.​എം. ഉ​ദ​യ നി​ര്‍വ​ഹി​ക്കു​ന്നു  

മ​ദ്ദൂ​രി​ൽ ത​ല​ശ്ശേ​രി റ​സ്റ്റാ​റ​ന്റ് തു​റ​ന്നു

ബം​ഗ​ളൂ​രു: പ്ര​മു​ഖ കേ​ര​ള റ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല​യാ​യ ത​ല​ശ്ശേ​രി റ​സ്റ്റ​റ​ന്‍റി​ന്‍റെ പു​തി​യ ശാ​ഖ മാ​ണ്ഡ്യ ജി​ല്ല​യി​ലെ മ​ദ്ദൂ​രി​ൽ ആ​രം​ഭി​ച്ചു. മ​ദ്ദൂ​ർ എം.​എ​ൽ.​എ. കെ.​എം. ഉ​ദ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ.​പി.​സി.​സി. വൈ​സ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജു, വൊ​ക്ക​ലി​ഗ സം​ഘ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൽ. ശ്രീ​നി​വാ​സ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ​മാ​രാ​യ പി.​കെ. ഇ​സ്മാ​യി​ൽ, യൂ​നു​സ് കൊ​റു​വാ​ളി, പാ​ർ​ട്ണ​ർ കെ.​ടി. ജം​ഷാ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ച​ന്ന​പ്പ​ട്ട​ണ–​മ​ദ്ദൂ​ർ ദേ​ശീ​യ​പാ​ത​യി​ലാ​ണ് പു​തി​യ റ​സ്റ്റോ​റ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​ല​ശ്ശേ​രി റ​സ്റ്റ​റ​ന്‍റി​ന്‍റെ 27ാമ​ത് ശാ​ഖ​യാ​ണി​ത്. ത​ന​ത് രു​ചി​യി​ൽ ത​ല​ശ്ശേ​രി വി​ഭ​വ​ങ്ങ​ളോ​ടൊ​പ്പം വി​വി​ധ​ത​രം ഭ​ക്ഷ​ണ​ങ്ങ​ളും ഇ​വി​ടെ ല​ഭി​ക്കും. ബ്രാ​ൻ​ഡി​ങ്ങി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​തി​ന് ശേ​ഷം തു​റ​ക്കു​ന്ന ബ്രാ​ഞ്ച് എ​ന്ന പ്ര​ത്യേ​ക​ത​യും ഇതിനുണ്ട്.

Tags:    
News Summary - Thalassery restaurant opens in Maddur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.