ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ല്‍നി​ന്ന് 

കർണാടക മലയാളി കോൺഗ്രസ് ഗാന്ധിജയന്തി ആഘോഷം

ബം​ഗ​ളൂ​രു: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 157ാമ​ത് ജ​യ​ന്തി ദി​ന​ത്തി​ൽ ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് എം.​ജി. റോ​ഡി​ലെ ഗാ​ന്ധി സ്‌​മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. കെ.​എം.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ർ കൂ​ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഡാ​നി ജോ​ൺ, രാ​ജീ​വ​ൻ ക​ള​രി​ക്ക​ൽ, സോ​മ​രാ​ജ​ൻ, ഷാ​ജി ജോ​ർ​ജ്, നി​മ്മി ര​വീ​ന്ദ്ര​ൻ, ഓ​സ്റ്റി​ൻ ഡാ​നി എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ കൃ​ത്രി​മം ന​ട​ത്തു​ന്ന ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നെ​തി​രെ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു മു​ഖ്യ ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഫോ​ട്ടോ​യി​ൽ ക​റു​ത്ത മാ​ല അ​ണി​യി​ച്ചു പ്ര​ധി​ഷേ​ധി​ച്ചു.

Tags:    
News Summary - Karnataka Malayali Congress Gandhi Jayanti Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.