എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബാം​ഗ്ലൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ബൊ​മ്മ​ന​ഹ​ള്ളി യൂ​നി​റ്റ് രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ല്‍ നി​ന്ന്

സ്വദേശി ദർസ് സമ്പൂർണ വിജയം -മുസ്തഫ ഹുദവി ബൊമ്മനഹള്ളി

ബം​ഗ​ളൂ​രു: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബാം​ഗ്ലൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ബൊ​മ്മ​ന​ഹ​ള്ളി യൂ​നി​റ്റ് രൂ​പീ​ക​ര​ണ യോ​ഗം ന​ട​ന്നു. ബൊ​മ്മ​ന​ഹ​ള്ളി മ​ഹ​ല്ല് ഖ​ത്തീ​ബ് മു​സ്ത​ഫ ഹു​ദ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി​ക​ളാ​യ വി​ദ്യാ​ര്‍ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ദീ​നീ വി​ജ്ഞാ​ന​വും സം​ഘ​ട​നാ ബോ​ധ​വും ന​ൽ​കു​ന്ന​തി​ൽ സ്വ​ദേ​ശി ദ​ർ​സ് പ​ദ്ധ​തി സ​മ്പൂ​ർ​ണ്ണ വി​ജ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ദ്ധീ​ഖ് റ​ഹ്മാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് യൂ​നി​റ്റു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത യോ​ഗം ച​ർ​ച്ച ചെ​യ്തു.

ജി​ല്ല ജ​ന സെ​ക്ര​ട്ട​റി കെ.​കെ. സ​ലീം സം​ഘ​ട​നാ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ബൊ​മ്മ​ന​ഹ​ള്ളി യൂ​നി​റ്റ് പ​രി​ധി​യി​ൽ വി​പു​ല​മാ​യ വി​ദ്യാ​ഭ്യാ​സ-​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ സി.​എ​ച്ച്. ഷാ​ജ​ൽ ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി സാ​ദി​ഖ് സു​ല്ലി​യ പു​തി​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മി​റ്റി​യു​ടെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു. ബ​ഷീ​ർ ബൊ​മ്മ​ന​ഹ​ള്ളി, അ​ബ്ദു​ൽ ല​ത്തീ​ഫ്, ശം​സു​ദ്ധീ​ൻ കൗ​സ​രി, സ​ഫാ​ദ്, ഫാ​റൂ​ഖ്, സൈ​ഫു​ദ്ധീ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഇ​ഹ്‌​സാ​ൻ സ്വാ​ഗ​ത​വും നി​ബ്രാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Swadeshi Dars is a complete success - Mustafa Hudavi Bommanahalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.