കർണാടക ആർ.ടി.സി ബസുകൾ
രാത്രിയിൽ ഹെഡ്‌ലൈറ്റില്ലാതെ കെ.എസ്.ആർ.ടി.സി ബസ് ഓടിയത് 60 കിലോമീറ്റർ; വിഡിയോ വൈറൽ
ബംഗളൂരു: രാത്രി ഹെഡ്‌ലൈറ്റില്ലാതെ കിലോമീറ്ററുകളോളം സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ശൃംഗേരിയിൽനിന്ന് ചിക്കമഗളൂരുവിലേക്ക് പോകുകയായിരുന്ന ഷിഡ്‌ലഘട്ട ഡിപ്പോയിൽ പെട്ട ബസിലെ ഹെഡ്‌ലൈറ്റ് പ്രവർത്തന രഹിതമായതോടെ ജീവനക്കാര്‍ മൊബൈല്‍ വെളിച്ചത്തിലാണ് ബസ് ഓടിച്ചത്. കാപ്പിത്തോട്ടങ്ങളിലൂടെയും കുത്തനെയുള്ള വളവുകളിലൂടെയുമാണ് വണ്ടി കടന്നു പോകുന്നത്. ബസിന് പിന്നിൽ യാത്ര ചെയ്തിരുന്ന വാഹനമോടിക്കുന്നവരാണ് വീഡിയോ പകർത്തിയത്.
ഡ്രൈവറുടെ ജാഗ്രതയെ അഭിനന്ദിക്കുന്നതോടൊപ്പം വിമര്‍ശനങ്ങളും ജനങ്ങള്‍ പങ്ക് വെച്ചു. ജയപുരക്ക് സമീപം ബസിന്‍റെ ഹെഡ്‌ലൈറ്റ് ഓഫായെന്നും ബസ് അവിടെ നിർത്തിയെന്നും ചിക്കമഗളൂരു ഡിവിഷണൽ കൺട്രോളർ സതീഷ് വ്യക്തമാക്കി. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി ഹെഡ്‌ലൈറ്റ് തകരാറിനെ തുടർന്ന് ബസ് സർവിസ് നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.