പ്രതീകാത്മക ചിത്രം

എസ്.ഐ.ആര്‍: ബംഗളൂരുവിലെ നിരവധി മലയാളികള്‍ പട്ടികയില്‍നിന്ന് പുറത്ത്

ബംഗളൂരു: ബംഗളൂരുവില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന മലയാളികളും,എസ്.ഐ.ആര്‍ പക്രിയയില്‍, വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായതായി പരാതി. നിരവധി പേര്‍ക്കു വിവരങ്ങള്‍ യോജിക്കുന്നില്ല എന്ന കാരണം പറഞ്ഞു അദാലത്തിനു ഹാജരാകാന്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്, എന്നാല്‍ അദാലത്തിനു ഹാജരായി മതിയായ രേഖകള്‍ കൈമാറിയിട്ടും പരിഹാരമാകുന്നില്ല. ജോലിയില്‍ നിന്നും അവധി എടുത്തു അദാലത്തുകളില്‍ കയറി ഇറങ്ങേണ്ട ഗതികേടില്‍ ആണ് നിരവധിപേര്‍. 40 വർഷമായി നഗരത്തില്‍ സ്ഥിരതാമസക്കാരനും കേന്ദ്ര ഗവൺമെന്‍റ്( ഇന്ത്യൻ റെയിൽവേ സർവിസ്) ജോലിക്കാരനും ആയിരുന്ന ജോജു വര്‍ഗീസിന്(67) ഇവരില്‍ ഒരാളാണ്.

എസ്.ഐ.ആർ ഫോം പൂരിപ്പിക്കുവാന്‍ വേണ്ടി 2002ലെ വോട്ടേഴ്സ് ലിസ്റ്റന്‍റെ കോപ്പി തേടി നാല് ദിവസം അദ്ദേഹത്തിന് അലയേണ്ടി വന്നു. തുടര്‍ന്നു 2002ലെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഫോം പൂരിപ്പിച്ചു കൊടുത്തുവെങ്കിലും 10 ദിവസം കഴിഞ്ഞപ്പോൾ ബി.ഇ.ഒ വിളിച്ച് സ്വന്തം പേരും 2002 ബൂത്തിലെ വിവരങ്ങളുമായി മാച്ച് ചെയ്യുന്നില്ല എന്നും അടുത്ത ആഴ്ച അദാലത്തിനു നേരിട്ടു ഹാജരാകണ‍മെന്ന് നിര്‍ദേശം നല്കി. എല്ലാ കുടുംബാംഗങ്ങളും പ്രസ്തുത ദിവസം ഹാജരായെങ്കിലും ആഴ്ചകള്‍ കഴിഞ്ഞിട്ടും വിവരം ഒന്നും ലഭിച്ചിട്ടില്ല.

36 വർഷം കേന്ദ്ര ഗവൺമെന്‍റിനു കീഴില്‍ ജോലി ചെയ്ത താന്‍ എങ്ങനെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്താകും? തന്‍റെ വോട്ട് അവകാശം ഏത് രീതിയിലാണ് നിഷേധിക്കാൻ സാധിക്കുന്നത്? എന്നീ ചോദ്യങ്ങളാണ് ജോജു ഉന്നയിക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാലര മണിവരെ എസ്.ഐ.ആർ അദാലത്തിന് വേണ്ടി കാത്തിരിക്കേണ്ടിവന്നുവെന്നും ജോജു പറയുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസ സ്ഥാലങ്ങള്‍ മാറി താമസിച്ചവര്‍ക്ക്, 2002 ല്‍ താമസിച്ച സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് കണ്ടെത്തുക എന്നതും വെല്ലുവിളിയാണ്. 

Tags:    
News Summary - SIR Process: Several Malayalis in Bengaluru Removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.