റി​ഫൈ​ന​റി സ്ഫോ​ട​നം; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തും

മം​ഗ​ളൂ​രു: എം​ആ​ർ​പി​എ​ൽ സ്ഫോ​ട​ന സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി​കെ ശി​വ​കു​മാ​ർ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി യു.​ടി. ഖാ​ദ​ർ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി വെ​ൻ​ലോ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​തി​ന​കം വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​യും ഖാ​ദ​ർ പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നും ആ​ളു​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ കേ​ൾ​ക്കാ​നും ഇ​ര​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നും ശി​വ​കു​മാ​ർ ത​ന്നോ​ട് നി​ർ​ദ്ദേ​ശി​ച്ച​താ​യി ഖാ​ദ​ർ പ​റ​ഞ്ഞു. എം.​ആ​ർ.​പി.​എ​ല്ലി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ര​ക​ളെ സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ത​നി​ക്ക് മ​ന​സ്സി​ലാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് അ​നു​ചി​ത​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഖാ​ദ​ർ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ മ​രി​ച്ച യു​വാ​വി​ന്റെ കു​ടും​ബ​വു​മാ​യും പ​രി​ക്കേ​റ്റ​വ​രു​മാ​യും സം​സാ​രി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞു. ഇ​ര​ക​ൾ​ക്ക് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കാ​ൻ എം​ആ​ർ​പി​എ​ൽ അ​ധി​കൃ​ത​രു​മാ​യി താ​ൻ സം​സാ​രി​ക്കും.

സ്ഫോ​ട​ന​ത്തി​ൽ വീ​ടു​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മു​ഖേ​ന ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കു​മെ​ന്നും ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ എം​ആ​ർ​പി​എ​ല്ലി​നോ​ട് നി​ർ​ദ്ദേ​ശി​ക്കു​മെ​ന്നും ഖാ​ദ​ർ അ​റി​യി​ച്ചു.​

ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി. മു​ൽ​ക്കി സ്വ​ദേ​ശി മ​നീ​ഷ് ക​ർ​കേ​ര (30) മ​രി​ക്കു​ക​യും ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - MRPL Blast: High-Level Probe Promised, Says UT Khader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.