ബംഗളൂരു: സംസ്ഥാനത്തെ 29,141 പോളിങ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അറിയിച്ചു.
ഇതിൽ 1200 എണ്ണം ക്രിട്ടിക്കൽ പോളിങ് സ്റ്റേഷനുകളാണ്. മൊത്തം 58,272 പോളിങ് സ്റ്റേഷനുകൾ ഏർപ്പെടുത്തും. ഇതിൽ 24,063 എണ്ണം നഗര പ്രദേശങ്ങളിലായിരിക്കും.
ഓരോ പോളിങ് സ്റ്റേഷനുകളിലെയും ശരാശരി വോട്ടർമാർ 883 ആണ്. 5.21 കോടി വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 2.59 കോടി സ്ത്രീകളും 16,976 പേർ നൂറു വയസ്സ് പിന്നിട്ടവരുമാണ്. 4699 ഭിന്നലിംഗക്കാരുണ്ട്. 9.17 ലക്ഷം പേർ കന്നിവോട്ടർമാരാണ്. 80 വയസ്സ് പിന്നിട്ട 12.15 ലക്ഷം പേരുണ്ട്. 5.55 ലക്ഷം പേർ ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.