ബംഗളൂരു: കാലം തെറ്റിയ കാലാവസ്ഥമൂലം ബംഗളൂരുവിൽ പകർച്ചപ്പനി പടരുന്നു. ആശുപത്രികളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായതായാണ് കണക്ക്. കുട്ടികൾക്കും മുതിർന്നവർക്കുമാണ് കൂടുതലായും പനി ബാധിക്കുന്നത്.
പനി, ചുമ, ജലദോഷം, തലവേദന, ശ്വാസകോശ അണുബാധ എന്നീ ലക്ഷണങ്ങളുള്ള പകർച്ചപ്പനി വളരെ പെട്ടെന്നാണ് പകരുന്നത്. ബംഗളൂരുവിൽ ഡെങ്കിപ്പനിയുടെ നിരക്ക് കുറഞ്ഞെങ്കിലും ന്യൂമോണിയ, പകർച്ചപ്പനി എന്നിവ വർധിക്കുന്നുണ്ട്. ലക്ഷണങ്ങളുണ്ടെങ്കിൽ നിസ്സാരമായി കാണരുതെന്ന് ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.