ബംഗളൂരു: വിജയപുരയിലെ എസ്.ബി.ഐ ബ്രാഞ്ചിൽനിന്ന് മോഷണം പോയ പണവും സ്വർണവും ഭാഗികമായി കണ്ടെടുത്തു. 6.54 കിലോ സ്വർണവും 41 ലക്ഷം രൂപയുമടങ്ങിയ ബാഗ് മഹാരാഷ്ട്രയിലെ ഹുല ജന്തി ഗ്രാമത്തിൽനിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടായിരുന്നു കവർച്ച അരങ്ങേറിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി 1.04 കോടി രൂപയും 20 കിലോ സ്വർണവുമായി കടന്നുകളയുകയായിരുന്നു.
സംഭവത്തെതുടർന്ന് എട്ട് സംഘങ്ങളായി അന്വേഷണ ടീമിനെ നിയോഗിച്ചു. സംഭവം നടന്ന് ഒന്നര മണിക്കൂറിനുള്ളിൽതന്നെ പൊലീസ് മോഷ്ടാക്കളുടെ കാറിനെ പിന്തുടർന്നിരുന്നു. മോഷ്ടാക്കൾ സഞ്ചരിച്ച കാർ മഹാരാഷ്ട്രയിലെ പന്താർപൂരിലേക്ക് പോകുന്നതിനിടെ സോലാപൂർ ഗ്രാമത്തിലെ ഹുല ജന്തിയിൽ അപകടത്തിൽപെടുകയായിരുവെന്ന് വിജയപുര എസ്.പി ലക്ഷ്മണൻ നിംബർഗി പറഞ്ഞു.
കാറിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ ആദ്യം 21 പാക്കറ്റ് സ്വർണവും 1.03 ലക്ഷം രൂപയും ലഭിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് 136 പാക്കറ്റുകളിലായി 6.54 കിലോ ഗ്രാം സ്വർണവും 41 ലക്ഷം രൂപയും കണ്ടെത്തിയത്. സംഘം ഇതിന് മുമ്പും ബൈക്കും കാറുമടക്കം നിരവധി മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം തുടരുന്നതായി എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.