രേ​വ​ണ്ണ

ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി; മ​രി​ച്ചവരുടെ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ച തു​ക തി​രി​ച്ചു​പി​ടി​ക്കും

ബം​ഗ​ളൂ​രു: ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി​യി​ൽ, മ​രി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ക്രെ​ഡി​റ്റ് ചെ​യ്ത 79.75 കോ​ടി രൂ​പ തി​രി​ച്ചു​പി​ടി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​നും അ​ന​ർ​ഹ​മാ​യ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യ ഫ​ണ്ടു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും സം​സ്ഥാ​ന ഗ്യാ​ര​ണ്ടി സ്കീം ​ഇം​പ്ലി​മെ​ന്റേ​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ എ​ച്ച്.​എം. രേ​വ​ണ്ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ദാ​വ​ൺ​ഗ​രെ ഗു​ണ്ടി​മ​ഹാ​ദേ​വ​പ്പ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ അ​ഞ്ച് ഗ്യാ​ര​ണ്ടി പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ഗ്യാ​ര​ണ്ടി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​തി​നു​ശേ​ഷം 1,44,056 ഗു​ണ​ഭോ​ക്താ​ക്ക​ൾ മ​രി​ച്ചു. ഇ​തി​ൽ 68,776 പേ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഗൃ​ഹ​ല​ക്ഷ്മി പേ​യ്‌​മെ​ന്റു​ക​ൾ ക്രെ​ഡി​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ത്ത​രം വീ​ഴ്ച​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ദ്ധ​തി ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും രേ​വ​ണ്ണ ആ​വ​ശ്യ​പ്പെ​ട്ടു.

ച​ര​ക്ക് സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) അ​ട​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് ഗൃ​ഹ​ല​ക്ഷ്മി പേ​യ്‌​മെ​ന്റു​ക​ൾ ല​ഭി​ക്കാ​ത്ത പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Grihalakshmi scheme; Money invested in accounts of deceased will be returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.