സതീഷ് എം പ്രഭു
Posted On
date_range Updated On
date_range ബി.ജെ.പി ദക്ഷിണ കന്നട ജില്ല വക്താവ് സതീഷ് എം. പ്രഭു അന്തരിച്ചു
മംഗളൂരു: ബി.ജെ.പി ദക്ഷിണ കന്നട ജില്ല വക്താവ് സതീഷ് എം. പ്രഭു (60) നിര്യാതനായി. സംഘനികേതനിനടുത്തുള്ള വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിൽ രക്തസ്രാത്തെത്തുടർന്ന് മരിച്ചു.
രഥബീഡി ശ്രീ വെങ്കടരമണ ക്ഷേത്രം മോക്തേസർ, മംഗളൂരു സിറ്റി സൗത് മണ്ഡലം മുൻ പ്രസിഡന്റ്, സർവജനിക ഗണേശോത്സവ കമ്മിറ്റി (സംഘനികേതൻ) വൈസ് പ്രസിഡന്റ്, യുവമോർച്ചയുടെ ഭാരവാഹി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.