ബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്താർ സംഗമം വെള്ളിയാഴ്ച നടക്കും. പാലസ് ഗ്രൗണ്ട് ഗേറ്റ് നമ്പർ മൂന്നിലെ വൈറ്റ് പെറ്റൽസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും എം.എൽ.എമാരും ജനപ്രതിനിധികളും പങ്കെടുക്കും. ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത വഹിക്കും.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരണക്കായി പുതിയ ആംബുലൻസ് സമർപ്പണവും ഇതോടൊപ്പം നടക്കും. വിദ്യാര്‍ഥികൾക്കായി സോഷ്യൽ എംപവർമെന്റ് മിഷനുമായി സഹകരിച്ച് ഫ്യൂഷ്യൻ സ്റ്റുഡന്റ്സ് ക്യാമ്പും സംഘടിപ്പിക്കും. വൈകീട്ട് നാലിന് ആരംഭിക്കുന്ന ചടങ്ങിൽ സുലൈമാൻ മേല്പത്തൂർ റമദാൻ പ്രഭാഷണവും അനിൽ മുഹമ്മദ് പ്രഭാഷണവും നടത്തും. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും സെക്രട്ടറി ഡോ. എം.എ. അമീറലി നന്ദിയും രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.