മംഗളൂരു: ഉള്ളാൾ കൊട്ടേക്കർ സബ് ഡിവിഷനിലെ ഫോറസ്റ്റ് ഓഫിസർ മെഹബൂബിന്റെ വാടക വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ ബൈക്കും 10.5 ലക്ഷം രൂപയും 181 ഗ്രാം സ്വർണം, വെള്ളി ആഭരണങ്ങളും മോഷ്ടിച്ചതായി പരാതി. ആഴ്ച മുമ്പ് നാട്ടിൽനിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
ആറ് മാസമായി ഭാര്യക്കും കുട്ടിക്കുമൊപ്പം വീട്ടിൽ താമസിച്ചുവരികയായിരുന്നു മെഹബൂബ് സാബ് ഗുഡിഹോള. കഴിഞ്ഞ വെള്ളിയാഴ്ച കുടുംബം കൊപ്പലിലെ ജന്മനാട്ടിലേക്ക് പോയിരുന്നതായി പരാതിയിൽ പറയുന്നു. ബാങ്ക് വായ്പയെടുത്തതാണ് 10.5 ലക്ഷം രൂപ. ഉള്ളാൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും വീട് സന്ദർശിച്ച് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.