ബംഗളൂരു: നഗരത്തിൽ യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി സദാചാര പൊലീസിങ് നടത്തിയ സംഭവത്തില്‍ രണ്ടപേര്‍ അറസ്റ്റിലായി.രാമനഗര സ്വദേശികളായ അക്മൽ പാഷ, മുക്മൽ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ബംഗളൂരു-മൈസൂരു പഴയ ദേശീയപാതയിൽ ബിഡദിയിലാണ് സംഭവം. സുഹൃത്തുക്കളായ യുവാവും യുവതിയും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തടഞ്ഞുനിർത്തിയ സംഘം ചോദ്യംചെയ്യാൻ തുടങ്ങി.
തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മറ്റു വ്യക്തിപരമായ വിവരങ്ങളും ആരാഞ്ഞു. യുവതിയെ കൂടുതൽ ചോദ്യംചെയ്തു. പിതാവിന്റെ പേരും വിവരങ്ങളും ചോദിച്ചു. യുവതിയുടെ മൊബൈൽ നമ്പർ പറയാനും ആവശ്യപ്പെട്ടു. യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചോദ്യംചെയ്യുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോൺ കാമറയിൽ പകർത്തിയിരുന്നു. ഒളിവിൽക്കഴിയുന്ന യാസിനാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ ബിഡദി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.