പ്രതീകാത്മക ചിത്രം
മംഗളൂരു: അസമിലെ മോറിഗാവ് ജില്ല ജയിലിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളെ പോക്സോ നിയമപ്രകാരം ചിക്കമഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കോടതി 20 വർഷം കഠിനതടവിന് ശിക്ഷിച്ച എം.ഡി. ജയ്റുൽ ഇസ്ലാം (24), സുബ്രത സർക്കാർ (33) എന്നിവരാണ് അറസ്റ്റിലായത്.
ഈമാസം 20ന് അവർ ജയിൽ കമ്പികൾ തകർത്ത് മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. തിരച്ചിലിനിടെ, കുറ്റവാളികളിൽ ഒരാൾക്ക് ചിക്കമഗളൂരുവിൽ ബന്ധമുണ്ടെന്ന് അസം പൊലീസിന് വിവരം ലഭിച്ചു.
തുടർന്ന്, അവർ ചിക്കമഗളൂരു പൊലീസിന്റെ സഹായം തേടി. ജില്ല പൊലീസ് സൂപ്രണ്ട് വിക്രം അമാത്തെയുടെ നിർദേശപ്രകാരം റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംഘം ഇരുവരെയും കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇവരെ അസം പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.