ബംഗളൂരു: കർണാടക പി.സി.സി ജനറൽ സെക്രട്ടറിയും മലയാളിയുമായ ടി.എം. ഷാഹിദ് തെക്കിലിനെ കർണാടക സംസ്ഥാന മിനിമം വേതന ബോർഡ് ചെയർമാനായി സംസ്ഥാന സർക്കാർ നിയമിച്ചു. സുള്ള്യ താലൂക്ക് എൻ.എസ്.യു.ഐയുടെ ജനറൽ സെക്രട്ടറി, ജില്ലാ എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി, ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, സംസ്ഥാന എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, കർണാടക സംസ്ഥാന ന്യൂനപക്ഷ കോൺഗ്രസ് ജനറൽ സെക്രട്ടറി, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, കെ.പി.സി.സി വക്താവ് തുടങ്ങിയ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കർണാടക സംസ്ഥാന വഖ്ഫ് കൗൺസിൽ അംഗം, സംസ്ഥാന തൊഴിലാളി ക്ഷേമ ബോർഡ് അംഗം, കർണാടക സംസ്ഥാന വന വികസന കോർപറേഷൻ ഡയറക്ടർ, രണ്ടുതവണ കേന്ദ്ര കയർ ബോർഡ് അംഗം, സംസ്ഥാന രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.