ബംഗളൂരു: കെ.ആർ പുരം ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബെന്നിംഗഹള്ളിയിൽനിന്ന് കസ്തൂരിനഗറിലേക്കുള്ള റെയിൽവേ സമാന്തര റോഡിൽ റെയിൽ പാലം നിർമാണപ്രവർത്തനം നടക്കുന്നതിനാൽ മൂന്നു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡെപ്യൂട്ടി പൊലീസ് കമീഷണർ (ട്രാഫിക് ഈസ്റ്റ്) സാഹിൽ ബാഗ്ല അറിയിച്ചതാണിത്.ബെന്നിംഗനഹള്ളി (സദാനന്ദനഗർ പാലം) ഭാഗത്തുനിന്ന് ഓൾഡ് മദ്രാസ് റോഡിൽ ചേരുന്ന കൊക്കകോള ഗോഡോൺ റോഡിലൂടെയുള്ള ഗതാഗതം എല്ലാത്തരം വാഹനങ്ങൾക്കും താൽക്കാലികമായി നിയന്ത്രിച്ചു.
മൂന്നുമാസം ഗതാഗത നിയന്ത്രണം
• ഓൾഡ് മദ്രാസ് റോഡിലെ ബെന്നിഗനഹള്ളി റെയിൽവേ പാലം ഭാഗത്തുനിന്നും കസ്തൂരിനഗറിലേക്ക് പോകുന്ന വാഹന യാത്രക്കാർക്ക് ഹെബ്ബാൾ ഡി.ഒ.ടി ബൈപാസ് ഉപയോഗിച്ച് കസ്തൂരിനഗറിലേക്ക് യാത്ര ചെയ്യാവുന്നതാണ്.
• കസ്തൂരിനഗറിൽനിന്ന് ഓൾഡ് മദ്രാസ് റോഡിലേക്ക് പോകുന്ന വാഹന യാത്രക്കാർക്ക് മുന്നോട്ട് പോകാം. സദാനന്ദനഗറിൽനിന്ന് എൻ.ജി.ഇ.എഫ് സിഗ്നൽ വഴി ഓൾഡ് മദ്രാസ് റോഡിലേക്ക് പോകാം. പൊതുജനങ്ങൾ സഹകരിക്കണമെന്ന് പൊലീസ് കമീഷണർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.