ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ ബാംഗ്ലൂര്‍ കേരള സമാജം വനിത വിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം നടി ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം വനിത വിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം കേരളത്തനിമ വിളിച്ചോതുന്നതായി. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം നർത്തകിയും സിനിമാതാരവുമായ ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം ചെയര്പേഴ്സൻ കെ. റോസി അധ്യക്ഷത വഹിച്ചു. വനിത വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, പ്രോഗ്രാം കൺവീനർ ദിവ്യ മുരളി, വനിത വിഭാഗം ഭാരവാഹികളായ സീന മനോജ്, സുധ വിനേഷ്, ഷൈമ രമേഷ്, അമൃത സുരേഷ്, ഐഷ ഹനീഫ്, അംബിക, സുധ സുധീർ, സനിജ ശ്രീജിത്ത്, വിധികര്‍ത്താക്കളായ ആർ.എൽ.വി. സണ്ണി, അജിത തുടങ്ങിയവര്‍ സംബന്ധിച്ചു.
കല്യാൺ നഗറിലുള്ള നീതു ലക്ഷ്മിയും സംഘവും ഒന്നാം സമ്മാനമായ 20,000 രൂപയും റോളിങ് ട്രോഫിയും കരസ്ഥമാക്കി. ഹൊസൂർ കൈരളി സമാജത്തിലെ അഡ്വ. ആതിര സുനിൽകുമാറും സംഘവുമാണ് രണ്ടാം സ്ഥാനത്തിനുള്ള 15,000 രൂപയും ട്രോഫിയും നേടിയത്. മൂന്നാം സമ്മാനമായ 10,000 രൂപയും ട്രോഫിയും മല്ലേശ്വരത്തെ ഹേമ മാലിനിക്കും സംഘത്തിനും ലഭിച്ചു.
അൾസൂർ സോണിലെ അനില ജിതേഷ് ആൻഡ് ടീം, കുന്ദലഹള്ളി കേരള സമാജത്തിലെ രജിത മോഹൻ ആൻഡ് ടീം, ദിവ്യ ശ്രീനാഥ് ആൻഡ് ടീം എന്നിവർ പ്രോത്സാഹന സമ്മാനം നേടി. സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള സമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന്, കൾച്ചറൽ സെക്രട്ടറി വി. മുരളീധരൻ, കെ.എന്‍.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ ജോർജ് തോമസ്, സോൺ ഭാരവാഹികളായ കെ. വിനേഷ്, ഹരികുമാർ, ഹനീഫ്, ബിനു, രമേഷ്, രാധാകൃഷ്ണൻ, ജയകുമാർ, ജി. വിനു, ബി.വി. രമേഷ്, ഷിജോ ഫ്രാൻസിസ്, രാധാകൃഷ്ണൻ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.