ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന് (കെ.എം.എഫ്) കീഴിലെ ബ്രാൻഡായ നന്ദിനിയുടെ പാൽ, തൈര് എന്നിവയുടെ വില വർധിപ്പിച്ചു. ലിറ്ററിന് രണ്ടു രൂപയാണ് വർധന. പുതിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ അര ലിറ്റർ പാലിന് ഒരു രൂപ അധികം നൽകേണ്ടിവരും.
ബുധനാഴ്ച നടന്ന കെ.എം.എഫ് ബോർഡ് യോഗത്തിലാണ് തീരുമാനം. നേരത്തേ ലിറ്ററിന് മൂന്നു രൂപ വർധിപ്പിക്കാൻ കെ.എം.എഫ് തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അതൃപ്തി അറിയിച്ചതോടെ ആ തീരുമാനം പിൻവലിച്ചിരുന്നു.
പുതിയ നിരക്കുപ്രകാരം, ഡബ്ൾ ടോൺഡ് മിൽക്ക്- 38, ടോൺഡ് മിൽക്ക്- 39, ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്ക് -40, ഹോമോജെനൈസ്ഡ് കൗ മിൽക്ക്- 44, സ്‍പെഷൽ മിൽക്ക് -45, സമൃദ്ധി- 50, സംതൃപ്തി- 52, നന്ദിനി തൈര്- 47 എന്നിങ്ങനെയാണ് വില. ഉൽപാദനച്ചെലവിലുണ്ടായ വർധന പരിഹരിക്കാൻ കർഷകരുടെ താൽപര്യം മുൻനിർത്തിയാണ് പുതിയ നിരക്ക് ഈടാക്കുന്നതെന്ന് കെ.എം.എഫ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.