Posted On
date_range Updated On
date_range കടുവ ചത്തനിലയിൽ
ബംഗളൂരു: ചാമരാജനഗർ ബി.ആർ.ടി ടൈഗർ റിസർവ് പരിധിയിൽ കൊല്ലെഗൽ വന്യജീവി സങ്കേതത്തിലെ ഗുണ്ടൽ റിസർവോയറിൽ ആൺ കടുവയുടെ ജഡം കണ്ടെത്തി. ഞായറാഴ്ച രാവിലെ പട്രോളിങ്ങിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടത്. കടുവക്ക് ഏകദേശം അഞ്ച് മുതൽ ആറ് വരെ വർഷം പ്രായമുണ്ട്.
കെണിയിൽ കുടുങ്ങിയ കടുവ വെള്ളം കുടിക്കാനായി റിസർവോയറിലേക്ക് പോകുന്നതിനിടെ ചത്തതായിരിക്കാമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ശ്രീപതി പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.