എ​ൻ.​എ​സ്.​യു.​ഐ നേ​താ​വ് ശ​ര​ത് കു​ന്ദ​റി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ

എ​ൻ.​എ​സ്.​യു.​ഐ നേ​താ​വി​നെതിരായ വധശ്രമം; അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

മം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ നാ​ഷ​ന​ൽ സ്റ്റു​ഡ​ന്റ്സ് യൂ​നി​യ​ൻ ഒ​ഫ് ഇ​ന്ത്യ (എ​ൻ.​എ​സ്.​യു.​ഐ) ഉ​ഡു​പ്പി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ശ​ര​ത് കു​ന്ദ​റി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ഞ്ചു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ലെ യെ​ല്ലാ​പൂ​രി​ൽ​നി​ന്നാ​ണ് കു​ഞ്ഞി​ബെ​ട്ടു​വി​ലെ അ​ക്ഷ​ത് പൈ (27), ​ശി​വ​ള്ളി​യി​ലെ സു​ശാ​ന്ത് (25), ഉ​ഡു​പ്പി​യി​ലെ രാ​മാ​ന​ന്ദ പൈ (42), ​ഉ​പ്പൂ​രി​ലെ സ​ന്തോ​ഷ് കൊ​റ​ഗ (38), അ​ലേ​വൂ​രി​ലെ ശ​ശാ​ങ്ക് നാ​യ​ക് (25) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

ജ​നു​വ​രി 30ന് ​മ​ണി​പ്പാ​ലി​ലെ ഹോ​ട്ട​ലി​ൽ ശ​ര​ത് ഒ​രു​ക്കി​യ അ​ത്താ​ഴ​വി​രു​ന്നി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ പ്ര​തി​കാ​ര​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഒ​ത്തു​തീ​ർ​പ്പി​നെ​ന്ന​പേ​രി​ൽ പി.​പി.​സി ക്രോ​സി​ൽ എ​ത്തി​ച്ച പ്ര​തി​ക​ൾ ശ​ര​തി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം രാ​ത്രി 11.30ഓ​ടെ ടാ​റ്റ സ​ഫാ​രി, മ​ഹീ​ന്ദ്ര ഥാ​ർ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യ പ്ര​തി​ക​ൾ ശ​ര​ത്തി​നെ വാ​ളും ഇ​രു​മ്പ് ക​സേ​ര​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു. ശ​ര​തി​ന്റെ വ​ല​തു കൈ​പ്പ​ത്തി, ന​ടു​വി​ര​ൽ, ഇ​ട​തു കൈ​ത്ത​ണ്ട എ​ന്നി​വ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ചി​കി​ത്സ​ക്കാ​യി അ​ദ്ദേ​ഹ​ത്തെ ഹൈ​ടെ​ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഉ​ഡു​പ്പി സി​റ്റി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യു​ടെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. എ​ട്ട് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഹ്യു​ണ്ടാ​യ് വെ​ന്യു കാ​റും കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

Tags:    
News Summary - Assassination attempt on NSUI leader; Five arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.