മലബാർ മുസ്‌ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷ സംഗമത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംസാരിക്കുന്നു

വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് എം.എം.എക്ക് സർക്കാർ സഹായം നൽകും -ഡി.കെ. ശിവകുമാർ

ബംഗളൂരു: സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുകയും വ്യത്യാസങ്ങളില്ലാതെ സർവ്വർക്കും നന്മകൾ ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന മലബാർ മുസ്‌ലിം അസോസിയേഷൻ്റെ വിദ്യഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായം നൽകുമെന്നും ഇതിനായി സ്ഥലം കണ്ടെത്തിയാൽ സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. മലബാർ മുസ്‌ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷ സംഗമത്തിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിട്ട പ്രസിഡന്‍റ് ഡോ. എൻ.എ. മുഹമ്മദിനെ മുഖ്യമന്ത്രി ആദരിക്കുന്നു

മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സേവനരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിട്ട പ്രസിഡന്‍റ് ഡോ. എൻ.എ. മുഹമ്മദിനെ മുഖ്യമന്ത്രി ആദരിച്ചു. സ്പീക്കർ യു.ടി. ഖാദർ, മന്ത്രിമാരായ രാമലിംഗ റെഡ്ഡി, ദിനേശ് ഗുണ്ടുറാവു, എച്ച്.സി. മഹാദേവപ്പ, എം.സി. സുധാകർ, എൻ. എ. ഹാരിസ് എം.എൽ.എ, നസീർ അഹ്മദ് എം.എൽ.സി, മുൻ ധനകാര്യ സെക്രട്ടറി എൽ.കെ അത്വീഖ്, എം.എം.എ ജനറൽ സെക്രട്ടറി ടി. സിറാജ് തുടങ്ങിയവർ സംസാരിച്ചു.

ട്രഷറർ കെ.എച്ച്. ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, അഡ്വ.ശക്കീൽ അബ്ദുറഹ്മാൻ, മുഹമ്മദ് തൻവീർ, കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ധീൻ കൂടാളി, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, സുബൈർ കായക്കൊടി തുടങ്ങിയവർ നേതൃത്വം നൽകി. തൊണ്ണൂറ് വർഷത്തെ ചരിത്ര പശ്ചാത്തല ഡോക്‌മെൻ്റ്റി പ്രദർശിപ്പിച്ചു. ചരിത്രം ഉല്ലേഘനം ചെയ്ത സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. 90 വിദ്യാര്‍ഥികൾക്ക് സൈക്കിളുകളും 60 വിദ്യാര്‍ഥികൾക്ക് ലാപ് ടോപും ചടങ്ങിൽ വിതരണം ചെയ്തു.

Tags:    
News Summary - Government will provide assistance to MMA for educational activities - DK Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.