മംഗളൂരു: വിവാദമായ ‘ഉദയ്പൂർ ഫയൽസ്’ എന്ന സിനിമയുടെ റിലീസിനെ എതിർത്ത് ഭട്കൽ ആസ്ഥാനമായുള്ള സാമൂഹിക-മത സംഘടനയായ മജ്ലിസ്-ഇ-ഇസ്ലാവ തൻസീം. ചിത്രം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും വർഗീയ വിദ്വേഷം വളർത്തുകയും മുസ്ലിം സമൂഹത്തെ പക്ഷപാതപരമായി ലക്ഷ്യം വെക്കുകയും ചെയ്യുന്നുവെന്ന് സംഘടന ആരോപിച്ചു.
പ്രവാചകൻ മുഹമ്മദ് നബി (സ) യെക്കുറിച്ചുള്ള ആക്ഷേപകരമായ പരാമർശങ്ങൾ സിനിമയിൽ ഉൾപ്പെടുന്നു, കൂടാതെ ഇസ്ലാമിക പഠിപ്പിക്കലുകളെ വളച്ചൊടിക്കുകയും ചെയ്യുന്നു. അത്തരം ഉള്ളടക്കം മുസ്ലിംകളെ വ്രണപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുന്നതായും സംഘടന പറഞ്ഞു.
മുമ്പ് പുറത്തിറങ്ങിയ ‘ദി കശ്മീർ ഫയൽസ്’, ‘ദി കേരള സ്റ്റോറി’ തുടങ്ങിയ ചിത്രങ്ങളുമായി സാമ്യം പുലർത്തുന്ന ഉദയ്പൂർ ഫയൽസ് സിനിമയുടെ മറവിൽ ഏകപക്ഷീയമായ ആഖ്യാനങ്ങൾ അവതരിപ്പിക്കുന്ന അതേ രീതിയാണ് പിന്തുടരുന്നതെന്ന് സംഘടന ആരോപിച്ചു. വിദ്വേഷവും അവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ഇത്തരം സിനിമകൾ മുമ്പ് രാജ്യത്തുടനീളം വർഗീയ സംഘർഷങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും ഉദയ്പൂർ ഫയൽസിന്റെ റിലീസിലും സമാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.