ബംഗളൂരു: മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണയിൽ ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഉന്തുവണ്ടിയിൽനിന്ന് ഐസ്ക്രീം വാങ്ങി കഴിച്ചതിനെ തുടർന്ന് അവശനിലയിലായാണ് ഇരട്ടകൾ മരിച്ചതെന്നായിരുന്നു മാതാവിന്റെ ആദ്യ പ്രചാരണം. എന്നാൽ, ഇവരെ സംശയം തോന്നി വിശദമായി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു.
ഐസ്ക്രീമിൽ കീടനാശിനി കലർത്തിയതാണെന്ന് മാതാവ് പൂജ പൊലീസിനോട് പറഞ്ഞു. കുടുംബവഴക്കാണ് കാരണമെന്ന് കരുതുന്നു. ബെട്ടഹള്ളി സ്വദേശികളായ പ്രസന്ന-പൂജ ദമ്പതികളുടെ മക്കളായ ത്രിശൂൽ, തൃഷ എന്നിവരാണ് മരിച്ചത്. പൂജ മാണ്ഡ്യ ജില്ല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.